Responsive Ads Here

ദ പ്രീസ്റ്റ്‌

mammootty-s-the-priest-official-teaser-to-release-on-january-14-1610475581-1615479835

ഒരു വർഷത്തിന് ശേഷം തിയറ്ററിലേക്ക് പോയി ഒരു സിനിമകണ്ടു!! 

സിനിമ തുടങ്ങി മടുപ്പ് തോന്നിയ ഒരു തുടക്കം!! തുടക്കം ഒരു ത്രില്ലർ ആയിരുന്നെങ്കിൽ പിന്നീട് എപ്പോഴോ തിരക്കഥയിലെ നിഗൂഢതയിലേക്ക് പ്രേക്ഷകനെയും തള്ളിയിട്ടു പറയുന്നത് മമ്മൂക്കയുടെ കോവിഡിനുശേഷമുള്ള ആദ്യചിത്രത്തെ പറ്റിയാണ് ' ദ പ്രീസ്റ്റ്‌ ' ആദ്യമായി മുഖം കാണിച്ച ചിത്രം 'ദൃശ്യം2' തീയറ്ററിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു സാധിച്ചില്ല , എങ്കിലും കാണാൻ പറ്റിയ ചിത്രം ഗംഭീരമായതിൽ ഒരു പാട് സന്തോഷമുണ്ട്, സത്യത്തിൽ മൊബൈൽ സ്ക്രീനിലേക്ക് ഒതുങ്ങി പോയ എന്നിലെ സിനിമാ പ്രാന്തനെ ആസ്വാദനത്തിന്റെ കൊട്ടോടികൊണ്ട് അടിച്ചാണ് പ്രീസ്റ്റ്‌ എഴുനേൽപ്പിച്ചത്. കണ്ടു തുടങ്ങി കുറച്ചങ്ങായപ്പോ തന്നെ തുടക്കത്തിലേ എനിക്കുണ്ടായ മടുപ്പ് അലറിവിളിച്ച് തീയേറ്ററും വിട്ടിറങ്ങിയോടി. പിന്നീടങ്ങോടു തീയറ്ററിൽ മാത്രം ആസ്വദിക്കാൻ പറ്റുന്ന ഇവിടെ എഴുതിയിടാൻ പറ്റാത്ത ദൃശ്യാനുഭവമായിരുന്നു എന്നുതന്നെ പറയണം. വലിച്ചു നീട്ടാത്ത അടുക്കുള്ള തിരക്കഥ. പിന്നെ പഴയൊരു ഇംഗ്ലീഷ് ത്രില്ലർ മിസ്ട്രിയിലെ ചിലസീനുകൾ കോപ്പി പോലെ തോന്നിയെങ്കിലും ഈ കഥയിലും അതാവശ്യമായിരുന്നു. ഇഷ്ടമുള്ള വിഷയം ആയതിനാലോ എന്തോ ഒരുപാടിഷടപെട്ടു തീയറ്ററിൽ തന്നെ കണ്ടില്ലെങ്കിൽ നല്ലൊരു ദൃശ്യാനുഭവം നഷ്ടമാകും

No comments:

Post a Comment